ന്യൂദല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമെന്ന് ബിജെപി. ദല്‍ഹിയില്‍ പാര്‍ട്ടി 34 സീറ്റ് നേടുമെന്നാണ് ബിജെപി വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നടന്ന അവലോകന യോഗത്തിലാണ് പാര്‍ട്ടി 34 സീറ്റ് നേടുമെന്ന വിലയിരുത്തല്‍ ദല്‍ഹിയില്‍ ബിജെപി തന്നെ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് ബിജെപി നേതാവ് നിര്‍മല സീതാരാമന് വ്യക്തമാക്കി.
ബിജെപി നേതാവ് നിര്‍മല സീതാരാമന് ന് രാവിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ വിജയം നേടുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി നിര്‍മല സീതാരാമന് മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ദല്‍ഹിയില്‍ വോട്ടെണ്ണല്‍. 70 അംഗ സഭയില്‍ 36 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 2013ല്‍ ബിജെപി 31, ആം ആദ്മി പാര്‍ട്ടി 28, കോണ്‍ഗ്രസ് എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: