211. സുംഭാസുരവധോദ്യുക്താഃ – സുംഭാസുരനെ വധിക്കാന്‍ തുനിഞ്ഞവള്‍. സുംഭനിസുംഭന്മാരുടെ സൈന്യങ്ങളും രക്തബീജനും നശിച്ചുകഴിഞ്ഞപ്പോള് നിസുംഭന്‍ ദേവിയെ നേരിട്ടു നിസുംഭനെ ദേവി വധിച്ചു. ശേഷിച്ച സൈന്യത്തോടുകൂടി സുംഭന് ദേവിയെ നേരിട്ടു കളിമതിയാക്കണമെങ്കില് സുംഭനെ വധിക്കണം. അതിനു ദേവി തീരുമാനിച്ചു.
212. ക്രോധതാമ്രത്രിലോചനാഃ – ക്രോധം കൊണ്ടു മൂന്നു കണ്ണുകളും ചെമന്ന നിറമായവള്‍. സുംഭനെ വധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ദേവിക്ക് അതിനു ചേര്‍ന്ന ഭാവങ്ങള്‍ സ്വീകരിക്കേണ്ടിവന്നു. ദേവിയുടെ കണ്ണുകള്‍ കോപം കൊണ്ടു രക്തവര്‍ണ്ണമായി.
213. ധനുര്ജ്യാശംഖഭേരീണാം ഘോഷത്രസ്തകകുപ്തടാഃ – ധനുര്ജ്യാ- വില്ലിന്റെ ഞാണ്, ശംഖഭേരീണാം ഘോഷഃ ശംഖം ഭേരീ എന്നിവയുടെ ഉച്ചത്തിലുള്ള ശബ്ദം, ത്രസ്ത- വിറച്ച, കുകുപ്തടാ- രിക്കുകളോടുകൂടിയവള്) ഞാണൊലി, ശംഖനാദം, ഭേരീശബ്ദം എന്നിവകൊണ്ട് കുകുപ്തടങ്ങളെ വിറപ്പിച്ചവള്‍. ദേവി സുംഭനെ വധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ശക്തി സൈന്യത്തിലേയ്ക്കും ദേവിയുടെ ഉത്സാഹം പകര്‍ന്നു ഞാണൊലിയും ശംഖനാദവും ഭേരി തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദവും ഇടകലര്‍ന്നുണ്ടായ ഘോഷംകൊണ്ട് ദിക്കുകളും ദിഗന്തരങ്ങളും വിറകൊണ്ടു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: