തിരുവനന്തപുരം: യുദ്ധകലയായ വുഷുവില്‍ മണിപ്പൂരിന് ഇരട്ട സ്വര്‍ണ്ണം. ഇന്നലെ പുരുഷ-വനിതാ വിഭാഗം തായ്ജിക്വാന് മത്സരത്തിലാണ് മണിപ്പൂരിന് ഇരട്ട സ്വര്‍ണ്ണം ലഭിച്ചത്.
രാവിലെ നടന്ന പുരുഷ വിഭാഗം മത്സരത്തില്‍ മണിപ്പൂരിന്റെ എ. സദാനന്ദ 9.52 പോയിന്റുകളോടെ സ്വര്‍ണ്ണം നേടിയെടുത്തു.
9.18 പോയിന്റുനേടിയ സര്‍വ്വീസസിന്റെ ശജ്യാന്ദാസ് വെള്ളിയും 8.13 പോയന്റുകളോടെ മധ്യപ്രദേശിന്റെ ഉമേഷ് കുമാര്‍ യാധവ് വെങ്കലവും നേടി. കേരളത്തിനുവേണ്ടി കോഴിക്കോട് സ്വദേശി ജിലേഷ് ചന്ദ്രന് 6.52 പോയന്റേ നേടാന്‍ കഴിഞ്ഞുള്ളൂ.
വനിതാവിഭാഗത്തില്‍ മണിപ്പൂരിന്റെ തന്നെ സതോമ്പി ഛനു 9.56 പോയിന്റോടെ സ്വര്‍ണ്ണം നേടി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള റിതാദേവിയും 9.56 പോയിന്റുനേടിയെങ്കിലും ഓവറോള്‍ പെര്‍ഫോമന്‍സില്‍ രണ്ടാസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മധ്യപ്രദേശില്‍നിന്നുള്ള സാക്ഷി വൈഥ 7.56 പോയിന്റോടെ വെങ്കലം കരസ്ഥമാക്കി. കേരളത്തിനുവേണ്ടി ഇറങ്ങിയ നെയ്യാറ്റിന്‍കര സ്വദേശി ആര്‍ഷാ അനില്‍ 5.76 പോയിന്റ് നേടി.
പുരുഷവിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ എ. സദാനന്ദ 2009ലേയും 2011 ലേയും സ്വര്‍ണ്ണമെഡല്‍ ജേതാവാണ്. നിരവധി അന്തരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണം ഉള്‍പ്പെടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. വനിതാ വിഭാഗത്തിലെ സനതോമ്പിയും ദേശീയ ചാമ്പ്യന്ഷിപ്പെലെ സ്വര്‍ണ്ണമെഡല്‍ ജേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: