നെടുമ്പാശേരി: ദേശീയ ഗെയിംസില്‍ സിയാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോണ്‍
ബൗള്‍സ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. പുരുഷവനിത വിഭാഗങ്ങളില്‍ പൂള് ഇന മത്സരങ്ങള്‍ പൂര്‍ത്തിയായി. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. സെമി ഫൈനലില്‍ പുരുഷ പെയേഴ്സ് വിഭാഗത്തില്‍ ജാര്‍ക്കണ്ഡ് വെസ്റ്റ് ബംഗാളിനെയും ആസാം ബിഹാറിനെയും നേരിടും. പുരുഷ ട്രിപ്പിള്‍സ് വിഭാഗത്തില്‍ വെസ്റ്റ് ബംഗാള്‍ ബിഹാറിനെയും ജാര്‍ഖണ്ഡ് ആസാമിനെയും നേരിടും.
ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം മെഡല്‍ നിലയില്‍ വെസ്റ്റ് ബംഗാളാണ് മുന്നില്‍. ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് വെസ്റ്റ് ബംഗാളിനു ലഭിച്ചിട്ടുള്ളത്. ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവുമായി ജാര്‍ഖണ്ഡും ആസാമും രണ്ടാം സ്ഥാനം പങ്കിടുന്നു.
ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ ദല്‍ഹി മൂന്നാം സ്ഥാനത്താണ്. രണ്ട് വെള്ളിയുമായി രാജസ്ഥാന് നാലാമതും ഒരു വെള്ളിയും ഒരു വെങ്കലവുമായി ബീഹാര്‍ അഞ്ചാമതാണ്. ഒരു വെങ്കലം നേടിയ കേരളം ആറാം സ്ഥാനത്താണ്. പുരുഷ ഫോര്‍സ് വിഭാഗത്തിലാണ് കേരളം മെഡല്‍ നേടിയത്. മണിപ്പൂരിന് മെഡലുകളൊന്നും നേടാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: