തിരുവനന്തപുരം മൃഗശാലയിലെ ആന മുത്തശ്ശി ചരിഞ്ഞു

Monday 9 February 2015 12:55 pm IST

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ആന മുത്തശ്ശി മഹേശ്വരി (85)ചരിഞ്ഞു. സംസ്ക്കാരം വൈകിട്ട് നടക്കും. 1946ലാണ് മഹേശ്വരി തിരുവനന്തപുരം മൃഗശാലയിl എത്തുന്നത്. അന്ന് ഇരുപത് വയസായിരുന്നു മഹേശ്വരിയുടെ പ്രായം. ശനിയാഴ്ച വൈകുന്നേരം കീപ്പര്‍മാര്‍ കുളിപ്പിക്കാന്‍ ആനയെ പുറത്തിറക്കുമ്പോള്‍ കുഴഞ്ഞുവീണ ആന ചികിത്സയിലായിരുന്നു. കുളികഴിഞ്ഞ് കൂട്ടിലേക്ക് കയറ്റുമ്പോള്‍ രണ്ടുകാലും കുത്തി നിന്നുകൊണ്ട് നിലത്തേക്ക് ചായുകയായിരുന്നു. നിലത്ത് തുമ്പിക്കൈയും വായും ഇടിക്കുകയും ചെയ്തു. മണിക്കൂറുകളോളം മഹേശ്വരിയെ പൊക്കിയെടുക്കാന്‍ മൃഗശാലാ അധികൃതര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ആന കിടക്കുന്ന സ്ഥലത്തെ മണ്ണ് അല്‍പം കുഴിച്ചുമാറ്റി ഉയര്‍ത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. തൃശൂര്‍ ആനത്താവളത്തില്‍ നിന്ന് ബെല്‍റ്റ് കൊണ്ടുവന്ന് ഉയര്‍ത്താനുള്ള ശ്രമം നടത്തിയിരുന്നു. മൃഗശാല ഡോക്ടര്‍ ജേക്കബ് അലക്സാണ്ടറുടെ നേതൃത്വത്തിലാണ് ആനയെ ചികിത്സിച്ചിരുന്നത്. ചികിത്സാര്‍ഥം ഇഞ്ചക്ഷനും ട്രിപ്പുകളും നല്‍കിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.