തിരുവല്ല: തപസ്യ കലാസാഹിത്യവേദി സംസ്ഥാന വാര്‍ഷികോത്സവം 13മുതല്‍ 15വരെ തിരുവല്ല ഡിറ്റിപിസി സത്രം ആഡിറ്റോറിയത്തിലെ കണ്ണഞ്ചിറ കൃഷ്ണപിള്ള നഗറില്‍ നടക്കും. വാര്‍ഷികോത്സവത്തിന്റെ ഭാഗമായി ഇന്ന് നാടന്ഗായകസംഘം നയിക്കുന്ന ഉണര്‍ത്തുപാട്ട് ജില്ലയില്‍ പര്യടനം നടത്തും.
12ന് കൊടുമണ്‍ ശക്തിഭദ്രന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജ്യോതിപ്രയാണം കടമ്മനിട്ട പടയണി ഗ്രാമം, മൂലൂര്‍ സ്മാരകം, നിരണം കണ്ണശ്ശ സ്മാരകം എന്നീ സാസംസ്കാരിക കേന്ദ്രങ്ങളിലൂടെ പ്രധാന വേദിയിലെത്തിച്ചേരും. 13ന് നടക്കുന്ന ചിത്രപ്രദര്‍ശനം ആര്‍ട്ടിസ്റ്റ് സി.കെ. വിശ്വനാഥന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കവിയൂര്‍ തൃക്കക്കുടിയില്നിന്നും കൊടിമര ഘോഷയാത്ര. വൈകിട്ട് 5.30ന് സംസ്ഥാന സമിതി. 14ന് രാവിലെ 9.45 ന് പതാക ഉയര്‍ത്തും.
10ന് ഉദ്ഘാടനസഭയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കവി എസ്. രമേശന് നായര്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സെന്‍സര്‍ബോര്‍ഡ് അംഗം കലൈമാമണി ഡോ. എസ്.വി. ശേഖര്‍ ഉദ്ഘാടനം ചെയ്യും. കേരള വെറ്റിനറി സര്‍വ്വകാലശാല വൈസ്ചാന്‍സലര്‍ ഡോ. ബി. അശോക്, ആഷാ മേനോന്, പ്രൊഫ. ടോണി മാത്യു തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചക്ക് 2ന് പൂതപ്പാട്ട്. വൈകിട്ട് 3ന് പി. നാരായണക്കുറുപ്പ്, മോഹനകൃഷ്ണന് കാലടി, ബി. മുരളി, ഡോ. ആര്. അശ്വതി എന്നിവര്‍ നയിക്കുന്ന കഥാസെമിനാര്. വൈകിട്ട് 5ന് നടക്കുന്ന മാധ്യമവിചാരത്തില്‍ ജോണി ലൂക്കോസ്, കുമാര്‍ ചെല്ലപ്പന്, കല്ലറ അജയന്, മുരളി പാറപ്പുറം എന്നിവര്‍ പങ്കെടുക്കും. മാധ്യമനിരീക്ഷക ഉഷ എസ്. നായര്‍ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 7.30ന് രംഗവിസ്മയം.
15ന് രാവിലെ 8.30ന് പ്രതിനിധിസഭ സംസ്ക്കാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി വിശ്രാം രാമചന്ദ്ര ജാംഗര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന് പ്രഭാഷണം നടത്തും. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് വിഷയാവതരണം നടത്തും.
11 ന് സംഘടനാ ചര്‍ച്ച. ഉച്ചയ്ക്ക് 2.30ന് സമാദരണ സമ്മേളനം കഥകളി നടന് ഫാക്ട് മോഹനന് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് ഡോ. ബി. ജി ഗോകുലന് അദ്ധ്യക്ഷത വഹിക്കും. സംഗീത സംസ്ക്കാര, സാഹിത്യ, നാട്യ, കലാ പ്രതിഭകളെ തപസ്യ രക്ഷാധികാരി മേലത്ത് ചന്ദ്രശേഖരന് അനുമോദിക്കും. ആര്‍എസ്എസ് ജില്ലാ സംഘചാലക് ഉപാസനാ
നാരായണന്, തിരുവല്ല പ്രസ്സെന്റര് പ്രസിഡന് മാത്യുചാക്കോ, പി.എസ്. മനോഹരന്, പി.എം. പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിക്കും.3.30ന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ തപസ്യ ദുര്‍ഗ്ഗാദത്ത പുരസ്ക്കാരം ഡോ. എന്‍. രേണുകയ്ക്ക് സമര്‍പ്പിക്കും. ലക്ഷ്മിദാസ്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന് എന്നിവര്‍ സംസാരിക്കും.
വൈകിട്ട് 6ന് ആദരണീയസഭ ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷന്‍ തിരുവല്ല വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ, രാജുമല്യത്ത്, എസ്. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കവി എസ്. രമേശന് നായരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ “നീയെന്നെ ഗായകനാക്കി” എന്ന ഗാനസന്ധ്യ.
പരിപാടികളുടെ നടത്തിപ്പിലേക്ക് ഡോ. ബി. ജി. ഗോകുലന് ചെയര്‍മാനും, തിരുവല്ല വിനോദ് കുമാര്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരുന്നു. പത്രസമ്മേളനത്തില്‍ ഡോ. ബി. ജി. ഗോകുലന് എസ്. സുരേഷ് കുമാര്‍ തിരുവല്ല വിനോദ് കുമാര്‍ എ. ജെ. ശിവകുമാര്‍, സന്തോഷ് സദാശിവമഠം, ഹരികുമാരന്‍ നമ്പൂതിരി, ശ്രീദേവി മഹേശ്വരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: