ഭാരതം ഒരുകാലത്ത് വളരെ മതപ്രചാരണപരായണമായ രാജ്യമായിരുന്നു. ഇംഗ്ലണ്ട് ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന് അനേകശതാബ്ദങ്ങള്‍ മുമ്പ് ബുദ്ധന് ഏഷ്യാഭൂഖണ്ഡത്തെ സ്വമാര്‍ഗത്തില്‍ ചേര്‍ക്കുവാനായി പ്രചാരകന്മാരെ പുറത്തേക്കയച്ചു. ചിന്താലോകം പരിവര്‍ത്തനം ചെയ്യപ്പെട്ടുവരുന്നു.
നാമിപ്പോഴും അതിന്റെ ആരംഭത്തിലേ ആയുള്ളൂ. മതത്തിന്റെ വല്ല വിശേഷരൂപത്തെയും സ്വീകരിക്കാന്‍ കൂട്ടാക്കാത്തവരുടെ എണ്ണം വളരെ ഏറിയേറിവരികയാണ്. അഭ്യസ്തവിദ്യരുടെ ഇടയ്ക്കാണുതാനും ഈ പ്രസ്ഥാനം.
അമേരിക്കയില്‍ ഈ അടുത്തകാലത്തു നടന്ന സെന്സസ്സില്, വളരെയധികം ആളുകള്‍, താങ്ങളേതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവരാണെന്നു കണക്കാക്കാന്‍ കൂട്ടാക്കിയില്ല. ഒരേ സത്യത്തിന്റെ ഭിന്നഭാവങ്ങളാണ് മതങ്ങളെല്ലാം; എല്ലാം പുരോഗമിക്കുന്നു, അല്ലെങ്കില്‍ മരിച്ചുവീഴുന്നു. ഒരേ സത്യത്തിന്റെ കിരണങ്ങളാണവ- വിഭിന്ന മനസ്സുകള്ക്കാവശ്യമായ പ്രകാശനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: