അഴിമതിക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം അനിവാര്യം: എബിവിപി

Monday 9 February 2015 7:49 pm IST

തിരുവനന്തപുരം : കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യാപക അഴിമതികള്‍ക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം അനിവാര്യമാണെന്ന് എബിവിപി സംസ്ഥാന ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. ബാര്‍കോഴ, ദേശീയ ഗെയിംസ്, പാറ്റൂര്‍ ഭൂമി ഇടപാട് തുടങ്ങിയ നിരവധി ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് അഴിമതികള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി രാജവയ്ക്കണമെന്ന് എബിവിപി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പ്രക്ഷോഭം ആരംഭിക്കുവാനും ഭാരവാഹി യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിക്കും. 18ന് കോട്ടയത്തെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഫെബ്രുവരി 25ന് അഴിമതി വിരുദ്ധ ദിനമായും എബിവിപി ആചരിക്കും. സംസ്ഥാന പ്രസിഡന്റ് സി.കെ. രാഖേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വിദ്യാഭ്യാസ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.