ഞങ്ങള്‍ക്കുവേണം സാര്‍ ഈ കേന്ദ്ര സര്‍ക്കാര്‍

Monday 9 February 2015 9:31 pm IST

ഞങ്ങള്‍ക്ക് വേണം ഉമ്മന്‍ ചാണ്ടി സാറേ കേന്ദ്ര സര്‍ക്കാര്‍ തരുന്ന സഹായം .അങ്ങെനെയങ്ങ് വേണ്ട എന്നു പറയാതെ. പാവപ്പെട്ടവര്‍ കേരളത്തില്‍ ഇല്ല എന്നാണോ സാറ് പറയുന്നത്? ന്യുനപക്ഷ ആനുകൂല്യം ഇല്ലാത്ത ഒരു ജനത ഇവിടെ ജീവിച്ചിരിപ്പുണ്ട്. ഒരു സര്‍ക്കാര്‍ ആനുകൂല്യവും ഇല്ലാത്തവര്‍? അട്ടപ്പാടിയില്‍ പിന്നെ എങ്ങെനെയാണ് പട്ടിണി മരണങ്ങള്‍ ഉണ്ടായത്? കേന്ദ്ര സര്‍കാരില്‍ നിന്നുകിട്ടുന്ന സൗജന്യ ഇന്‍ഷുറന്‍സ്, പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള സഹായം,വീട് വയ്ക്കാനുള്ള സഹായം എല്ലാം ഞങ്ങള്‍ക്ക് വേണം. ദല്‍ഹിയില്‍ ചെന്ന് ഇതൊക്കെവേണ്ട എന്ന് പറയുന്നത് ന്യായമാണോ? അത് ഞങ്ങള്‍ക്ക് മേടിച്ചുതരാനല്ലേ സാറ് നോക്കേണ്ടത്? വിജയ് ഫോക്കസ് കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് എന്ത് യോഗ്യതയാണുള്ളത്. കേരളത്തില്‍ ഈ മഹാന്മാര്‍ പറയുന്നതുപോലെ എന്ത് വികസനമാണുള്ളത്? ജന്‍ ധന്‍ യോജന, ബേട്ടി ബചാവോ പദ്ധതികള്‍ കേരളത്തിന് ആവശ്യമില്ലെന്നുപറയാന്‍ ഇദ്ദേഹം ആരാണ് ? പറയുന്നത് കേട്ടാല്‍ കേരളത്തില്‍ ഒരു നേരത്തെ ആഹാരത്തിന് കഷ്ടടപ്പെടുന്ന ആരുമില്ല എന്ന് തോന്നും രാജേഷ് ആര്‍.സി. ചിരിക്കാന്‍ വയ്യ. കേരളത്തിന് കിട്ടിയതെല്ലാം അടിച്ചുമാറ്റിയിട്ട് തമാശപറയുവാണോ. അഴിമതി എന്ന കുപ്പായമിട്ട് എല്ലാം ആ പോക്കറ്റില്‍ നിറക്കുന്ന ആളാണോ ഈ വേദാന്തം പറയുന്നേ ? ശ്രീജിത്ത് മാധവന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.