അപകടങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്ക്

Monday 9 February 2015 10:04 pm IST

ആലപ്പുഴ: വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ദേശീയപാതയില്‍ വണ്ടാനം മെഡിക്കല്‍ കോളേജിനു സമീപം ബൈക്ക് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ വണ്ടാനം കുറുപ്പശേരി വീട്ടില്‍ മുഹമ്മദ് സാലി (60)ക്ക് പരിക്കേറ്റു. വൈകിട്ട് ആറോടെ അമ്പലപ്പുഴ ദേശീയപാതയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ പാണ്ടങ്കരി തൊണ്ണൂര്‍ ചിറയില്‍ ഷിബുവിന്റെ ഭാര്യ ബിന്‍സി (18)ക്കും, ദേശീയ പാതയില്‍ വൈകിട്ട് ആറോടെ കാറിടിച്ച് കാല്‍നടയാത്രക്കാരനായ നീര്‍ക്കുന്നം ഫാത്തിമ ലോഡ്ജില്‍ ബാഷ (33)യ്ക്കുമാണ് പരിക്കേറ്റ്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.