വിളവെടുപ്പിനു പാകമായ പച്ചക്കറികള്‍ മോഷ്ടിച്ചു

Monday 9 February 2015 10:05 pm IST

തുറവൂര്‍: വിളവെടുപ്പിന് പാകമായ പച്ചക്കറികള്‍ മോഷണം പോയതായി പരാതി. തുറവൂര്‍ അഹി നിവാസില്‍ ഉഷാകുമാരി പാട്ടത്തിനെടുത്ത വീടിനോടുചേര്‍ന്ന അന്‍പത് സെന്റോളം കൃഷിയിടത്തിലാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. വഴുതന, പടവലം, വെണ്ട, കുമ്പളങ്ങ, ചീര എന്നിങ്ങനെയുള്ള പച്ചക്കറി വിളകളാണ് മോഷ്ടിച്ചത്. വനിതകള്‍ക്കായി കൃഷിഭവന്‍ നല്‍കുന്ന പദ്ധതി പ്രകാരം മൂന്ന് മാസം മുമ്പാണ് കൃഷിയാരംഭിച്ചത്. പഞ്ചായത്തും വിവിധ ഏജന്‍സികളും മികച്ച കര്‍ഷകയായ ഉഷകുമാരിയെ തെരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുത്തിയതോട് പോലീസില്‍ പരാതി നല്‍കി. സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പഴുക്കാട് മേഖലയില്‍ അഴിഞ്ഞാടിയ സാമൂഹ്യവിരുദ്ധര്‍ ശ്രീധരന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിത്തോട്ടം നശിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.