കോട്ടയം : പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ 137-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പ്രത്യക്ഷരക്ഷാദൈവസഭാ ചാന്നാനിക്കാട് ശാഖ കോട്ടയം റൗണ്ടാനയ്ക്ക് സമീപം സ്ഥാപിച്ച ഗുരുദേവഛായാചിത്രമുള്ള ഫഌക്സ് ബോര്‍ഡ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതില്‍ ചാന്നാനിക്കാട് ശാഖയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് പ്രതിഷേധ പ്രകടനവും, സമ്മേളനവും നടത്തി. ശീമാട്ടി റൗണ്ടാനയില്‍ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം തിരുനക്കര മൈതാനം ചുറ്റി റൗണ്ടാനയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു നടന്ന പ്രതിഷേധ സമ്മേളനം യുവജനസംഘം ജനറല്‍ സെക്രട്ടറി എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
പി.ആര്.ഡി.എസ്. ഹൈകൗണ്‍സിലംഗം പി.എസ്. ചെല്ലപ്പന്, മുന്‍ ജനറല്‍ സെക്രട്ടറി കെ. ദേവകുമാര്‍, മുന്‍ ജോയിന്റ് സെക്രട്ടറി വി.സി. ശശിധരന്, യുവജനസംഘം വൈസ് പ്രസിഡന്റ് രഞ്ജിത്ത് പുത്തന്‍ചിറ, പി.ആര്.ഡി.എസ്. മീഡിയാ കണ്‍വീനര്‍ വി.കെ. ചെല്ലകുമാര്‍, ശാഖാ യുവജനസംഘം സെക്രട്ടറി എം. പ്രസാദ്, രാജപ്പന് ടി.എസ്., രാജേഷ് അയ്മനം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: