കുമരകം: കുമരകം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിരോധിത പുകയില ഉല്പന്നങ്ങളുടെ കച്ചവടം വ്യാപകമാകുന്നതായി പരാതി. ഹാന്‍സ്, ശംഭു, പാന്‍പരാഗ് പോലുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കുമരകത്തെ പല കടകളിലും സുലഭമായി ലഭിക്കുന്നത്. പോലീസിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുവാന്‍ ബിജെപി പള്ളിച്ചിറ ബൂത്തുകമ്മറ്റി യോഗത്തില്‍ തീരുമാനിച്ചു. ബൂത്ത് പ്രസിഡന്റ് ബിജു ശാസ്താപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സാബു തട്ടേല്‍, മണ്ഡലം കമ്മറ്റിയംഗം പി.കെ. ചന്ദ്രബോസ്, ബൂത്ത് സെക്രട്ടറി അബിജിത് പി.കെ. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: