ദല്‍ഹി തെരഞ്ഞെടുപ്പ്: മോദി ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് ബിജെപി

Tuesday 10 February 2015 11:13 am IST

ന്യുദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അരവിന്ദ് കെജ്‌രിവാളിന്റെ ജനഹിത പരിശോധനയാണെന്ന് ബിജെപി. ഫലം മോദിസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള വിലയിരുത്തലല്ലെന്നും പാര്‍ട്ടി വക്താവ് ജി.വി.എല്‍ നരസിംഹ റാവു വ്യക്തമാക്കി പറഞ്ഞു. പ്രദേശിക വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കെജ്‌രിവാള്‍ സര്‍ക്കാരിന്റെ 49 ദിവസത്തെ ഭരണത്തിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ദല്‍ഹി ജനത ഇതിനെ എങ്ങനെ കാണുന്നുവെന്ന് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കെജ്‌രിവാളിന് ഒരവസരം കൂടി നല്‍കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുവെന്നും റാവു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.