മഹാനായ ഒരു ശാസ്ത്രജ്ഞന് അവ യോജിപ്പിച്ചാല്‍ അത് ജലമായിത്തീരും. ഇതിനു സമാനമായി, യോഗയില്‍ ഇപ്രകാരമൊക്കെ നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ ഇപ്രകാരം സംഭവിക്കും. മഹാനായ ഒരു യോഗിയാണോ ചെയ്യുന്നത്, മറിച്ച് അറിവില്ലാത്ത ഒരാളാണോ അത് ചെയ്യുന്നത്, എന്നതിന് ഒരു പ്രസക്തിയുമില്ല.
തന്റെ അനുഷ്ഠാനങ്ങളും സാധനയും അയാള്‍ ശരിയായ വിധത്തില്‍ ചെയ്യുമെങ്കില്‍ അതിന്റെ ഫലം അവിടെ കാണാനാകും. ഈ അനുക്രമങ്ങളെ യോഗയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ ശരീരത്തെ തയ്യാറാക്കുന്നു. പിന്നീട് ശ്വാസം, മനസ്സ് പിന്നെ ആന്തരികസത്ത, അങ്ങനെ പല ചുവടുകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവ വിവിധ വശങ്ങള് മാത്രം. അവ യഥാര്‍ത്ഥത്തില്‍ യോഗയുടെ ശാഖകളല്ല. വാസ്തവത്തില്‍ എല്ലാറ്റിനെയും ഒരേസമയം നാം കണക്കിലെടുക്കുന്നുണ്ട്.
വളരെ സന്തുലിതമായ രീതിയില്‍ ഒരു ഏകകം എന്ന നിലയില്‍ എല്ലാറ്റിനെയും കണക്കിലെടുക്കേണ്ടത് സുപ്രധാനമാണ്മറിച്ച്,
ശരീരത്തെ മാത്രമാണ് ശ്രദ്ധിക്കുന്നതെങ്കില്‍ അതിന് തയ്യാറെടുപ്പിന്റെ സ്വഭാവമേയുള്ളൂ, അങ്ങനെ തരംതിരിവൊന്നും തന്നെയില്ല; യോഗ എന്നാല്‍ ‘ഏകീകരണം’ അത്രമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: