കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പട്ടും താലിയും ചാര്‍ത്തല്‍ ബുധനാഴ്ച

Tuesday 10 February 2015 9:02 pm IST

കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രത്തില്‍ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന മഹാഗണപതിഹോമം

മുഹമ്മ: കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രത്തില്‍ പട്ടും താലിയും ചാര്‍ത്ത് ഫെബ്രുവരി 11ന് ഉച്ചയ്ക്ക് 12ന് നടക്കും. ഉത്സവം തുടങ്ങി 15-ാം നാള്‍ നടക്കുന്ന പട്ടും താലിയും ചാര്‍ത്തല്‍ ചടങ്ങ് ഏറെ വിശേഷപ്പെട്ട ഒന്നാണ്. ക്ഷേത്ര നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളും ആയുധങ്ങളും പുറത്തെടുക്കും. അവകാശികളായ തട്ടാനും കൊല്ലപ്പണിക്കാരനുമെത്തി ആഭരണങ്ങള്‍ മിനുക്കി ശാന്തിക്ക് കൈമാറും. തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്ര നടക്കും. പിന്നീട് ദേവിക്ക് ചാര്‍ത്തും. സര്‍വാഭരണ വിഭൂഷയായ ദേവിക്ക് ചൈതന്യം കൂടുമെന്നാണ് വിശ്വാസം. മംഗല്യഭാഗ്യത്തിനും ദീര്‍ഘസുമംഗലിയാകാനും ഈ ദര്‍ശനം ഉപകരിക്കും. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇന്നേദിവസം ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്താന്‍ കെഎസ്ആര്‍ടിസി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.