വാഴപ്പള്ളി: ശ്രീ മഹാദേവഭക്തരുടെ മനസ്സില്‍ മായാത്തമുഖവുമായി നിലകൊണ്ട ഋഷഭരാജന് ഉണ്ണിക്കുട്ടന് വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍ സ്മൃതിമണ്ഡപം തുറന്നു. ക്ഷേത്രവളപ്പിനുള്ളില്‍ പണിതീര്‍ത്ത സ്മൃതി മണ്ഡപം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ നാടിന് സമര്‍പ്പിച്ചു. തന്ത്രി പറമ്പൂരില്ലത്ത് പത്മനാഭന്ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നന്ദികേശന് കലശാഭിഷേകം നടത്തി.
തുടര്‍ന്ന് നടന്ന സമര്‍പ്പണസമ്മേളനം അഗ്നിശമനസേനാവിഭാഗം മേധാവി ഡിജിപി പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ഡോ. കെ. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. പ്രതിമ നിര്‍മ്മിച്ച ശില്പി പെരുന്ന മോഹനന്, നാടന്‍ പശുക്കളുടെ സംരക്ഷണം ലക്ഷ്യമാക്കി ഗോശാല നിര്‍മ്മിച്ച പി.കെ. വിനോദ്കുമാര്‍, സംസ്ഥാനകലോത്സവവിജയികളായ അഖില്‍ അഖില്‍കുമാര്‍, രവീണപ്രകാശ്, പൂജശിവപ്രസാദ്, അനന്ദു അനില്‍കുമാര്‍, അഭിഅരവിന്ദ്, ശ്രീജിത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: