മുണ്ടക്കയം: മുപ്പത്തിയഞ്ച് കിലോ ഒട്ടുപാല് മോഷ്ടിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍.ആലപ്പുഴ, കാര്‍ത്തിക അഴികത്ത് റിട്ട.പൊലീസ് സൂപ്രണ്ട് കെ.എന്‍. ബാലിന്റെ ഉടമസ്തതയില്‍ ഇളംകാട്, മുക്കുളം താഴത്തങ്ങാടിയിലുളള റബ്ബര്‍തോട്ടത്തില്‍ നിന്നും ഒട്ടുപാല് മോഷ്ടിച്ച കേസില്‍ മുക്കുളം,പുതിയകത്ത് അലവി (പിച്ചാത്തി കുഞ്ഞുമോന്-53),തേവര് കുന്നേല്‍ തങ്കച്ചന്(56)എന്നിവരെയാണ് പെരുവന്താനം എസ്ഐ ടിഡിസുനില്കുമാറും സംഘവും പിടികൂടിയത്.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. കെ.എന്‍.ബാലിന്റെ റബ്ബര്‍ തോട്ടത്തിലെ പുകപ്പുരയില്‍ നിന്നും റബ്ബര്‍ ഷീറ്റും ഒട്ടുപാലും മുമ്പും മോഷണം പോയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രിയില്‍ ഇവിടെ നിന്നും വീണ്ടും ഒട്ടുപാല് നഷ്ടമായി. പോലീസ്അന്വേഷണത്തില്‍ പ്രതികളെ സംബന്ധിച്ചു വിവരം ലഭിച്ചു. മുമ്പ് രണ്ടു തവണ ഇവിടെ നിന്നും നൂറും, ഇരുന്നൂറും കിലോ തൂക്കത്തില്‍ റബ്ബര്‍ മോഷ്ടിച്ചതു ഇവരാണന്നും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മോഷ്ടിച്ച ഒട്ടുപാല് ഏന്തയാറ്റിലെ റബ്ബര്‍ കടയില്‍ വിറ്റത് പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: