എന്‍ടിയു സംസ്ഥാന സമ്മേളനം നാളെ മുതല്‍

Tuesday 10 February 2015 10:06 pm IST

തൃശൂര്‍: എന്‍ടിയു സംസ്ഥാന സമ്മേളനം 12,13,14 തീയതികളില്‍ തൃശൂര്‍ കോട്ടപ്പുറം പ്രതാപ് നിവാസില്‍ നടക്കും. 12ന് രാവിലെ 11 മണിക്ക് നടക്കുന്ന സംസ്ഥാന ഭാരവാഹിയോഗത്തോടെ 36-ാമത് സംസ്ഥാനസമ്മേളനം ആരംഭിക്കും. വൈകീട്ട് മൂന്നുമണിക്ക് സംസ്ഥാനസമിതിയോഗം നടക്കും. 13ന് രാവിലെ 10 മണിക്ക് എ.ബി.എസ്.ആര്‍.എം. ദേശീയ അധ്യക്ഷന്‍ ഡോ. വിമല്‍പ്രസാദ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. 11.45ന് നടക്കുന്ന സുഹൃദ് സമ്മേളനം ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് അശോക്ബാദൂര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍ജിഒസംഘ് സംസ്ഥാന പ്രസിഡണ്ട് കെ.പി.രാജേന്ദ്രന്‍, എ.നാഗേഷ്, വിനോദ് പൊള്ളാഞ്ചേരി, സി.സത്യലക്ഷ്മി, കെ.എസ്.സനൂപ്, കെ.എസ്.നാരായണന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 2മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഫെറ്റോ സംസ്ഥാന സെക്രട്ടറി ടി.എം.നാരായണന്‍ ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നോവലിസ്റ്റ് പി.ആര്‍.നാഥന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എസ്.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡണ്ട് ഡോ.എം.മോഹന്‍ദാസ് പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സംഘടനാസമ്മേളനം ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്.സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി.വി.ശ്രീകലേശന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോ നടക്കും. 14ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.മനോജിനെ ചടങ്ങില്‍ ആദരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി.ചിത്രന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍, സ്വാഗതസംഘം രക്ഷാധികാരി ജി.മഹാദേവന്‍, ഫെറ്റോ ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. സ്വാഗതസംഘം വര്‍ക്കിങ്ങ് പ്രസിഡണ്ട് അഡ്വ. സി.കെ. സജിനാരായണന്‍ സ്വാഗതമാശംസിക്കും. തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനസമിതി അംഗം ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. 2 മണിക്ക് നടക്കുന്ന വനിതാസമ്മേളനം വിവേകാനന്ദ വേദിക്‌വിഷന്‍ ഡയറക്ടര്‍ ഡോ.എം. ലക്ഷ്മീകുമാരി ഉദ്ഘാടനം ചെയ്യും. 3ന് സംസ്ഥാനസമിതി രൂപീകരണവും നടക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് ടൗണ്‍ഹാള്‍ പരിസരത്തുനിന്നും ആരംഭിക്കുന്ന പ്രകടനം ശക്തന്‍ നഗറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്യുമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ സി.വി.രാജീവന്‍, സംസ്ഥാനസമിതി അംഗം കെ.സ്മിത രവികുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.സദാനന്ദന്‍, ജോ.ജനറല്‍ കണ്‍വീനര്‍ കെ.എസ്.ജയചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആയിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.