കോഴിക്കോട്: വോളിബോളില്‍ പുരുഷ വിഭാഗത്തില്‍ കേരളം സെമിയില്‍ പ്രവേശിച്ചു. വാശിയേറിയ മത്സരത്തില്‍ രാജസ്ഥാനെ കീഴടക്കിയാണ് കേരളം പ്രയാണം തുടര്‍ന്നത്, സ്കോര്‍: 25-22, 19-25, 25-18, 25-20).
ആദ്യ സെറ്റ് കാര്യമായ വെല്ലുവിളിയില്ലാതെ സ്വന്തമാക്കിയ കേരള ടീമിനെ രണ്ടാം സെറ്റില്‍ രാജസ്ഥാന് ശരിക്കും ബുദ്ധിമുട്ടിച്ചു.
കേരളത്തിന്റെ പിഴവുകള്‍ രാജസ്ഥാന് അനുകൂലമാകുന്നതാണ് ദര്‍ശിക്കാനായത്. 19-25ന് രണ്ടാംസെറ്റ് കൈവിട്ടതോടെ കേരളം കേളീതന്ത്രം മാറ്റി.
ആക്രമണം ജെറോം വിനിത്ത് ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി. ജെറോമിന്റെ മിന്നും പ്രകടനമാണ് കേരളത്തിന് താങ്ങായത്.
അവസാന സെറ്റ് 5-6ന് പിന്നില്‍ നില്ക്കുമ്പോള് ജി.എസ്. അഖിന് പരിക്കേറ്റത് കേരള ക്യാംപില്‍ ആശങ്ക പടര്‍ത്തി. എന്നാല്‍ പകരക്കാരന് രോഹിത് ദൗത്യം‘ഭംഗിയാക്കിയതോടെ കേരളം സെമിയിലേക്ക് കുതിച്ചു.
പുരുഷന്മാരില് സര്‍വീസസും സെമിയിലെത്തി. കേരളാ വനിതാ ടീമും ഇന്നലെ ജയം കണ്ടു. (25-15, 25-17, 25-12). ഇതോടെ അവര്‍ സെമി പ്രതീക്ഷ സജീവമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: