കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടുകിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇന്നു രാവിലെയാണ് സംഭവം. ജിദ്ദയില്‍ നിന്നുമെത്തിയ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി പികെ അന്‍വറിന്റെ പക്കല്‍ നിന്നുമാണ് സ്വര്‍ണം ലഭിച്ചത്. അരയില്‍ വെള്ളത്തുണി ചുറ്റി ഇതിനകത്താണ് ആറ് സ്വര്‍ണ ബിസ്കറ്റുകള്‍ ഒളിപ്പിച്ചുവച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: