ബിഎംഎസ് അറുപതാം വാര്‍ഷികം: തൊഴിലാളി പ്രകടനവും പൊതുസമ്മേളനവും 13ന്

Wednesday 11 February 2015 10:06 pm IST

കോട്ടയം: ബിഎംഎസ് അറുപതാം വാര്‍ഷികം വിവിധ പരിപാടികളോടെ ജില്ലയില്‍ ആചരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അറുപതാം വാര്‍ഷികം പ്രമാണിച്ച് 13ന് വൈകിട്ട് 3ന് പോലീസ് പരേഡ് മൈതാനിയില്‍ നിന്നും എണ്ണായിരത്തിലേറെ തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം ആരംഭിക്കും. ജില്ലയിലെ പതിമൂന്ന് മേഖലകളുടെ നേതൃത്വത്തിലാണ് പ്രകടനം. മേഖലാ അടിസ്ഥാനത്തില്‍ നിശ്ചലദൃശ്യങ്ങള്‍ പ്രകടനത്തിന് മാറ്റുകൂട്ടും.തുടര്‍ന്ന് പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയിലെ ഠേങ്ഗ്ഡിജി നഗറില്‍ പൊതുസമ്മേളനം നടക്കും. സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍, സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ. മോഹന്‍ദാസ്, സി.വി.രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. എം.എസ്. കരുണാകരന്‍, കെ.കെ. വിജയകുമാര്‍, ജില്ലാ സെക്രട്ടറി നളിനാക്ഷന്‍ നായര്‍, മനോജ് മാധവന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ ഭാരവാഹികളായ വി.എസ്. പ്രസാദ്, ടി.എം. നളിനാക്ഷന്‍ നായര്‍, മനോജ് മാധവന്‍, എ.പി. കൊച്ചുമോന്‍, എന്‍.എം. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.