തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഉറച്ച നിലപാടെടുത്തിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്‍.ഡി.എഫ് ആവശ്യപ്പെട്ടത് വകുപ്പുതല അന്വേഷണം മാത്രമായിരുന്നെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
2009 ജനുവരിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സിബിഐ അന്വേഷണ ആവശ്യം തള്ളിക്കളഞ്ഞ് കേസ് തീര്‍പ്പാക്കിയതാണ്. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നല്കാന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: