തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ 29 സ്വര്‍ണവുമായി കേരളം മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇന്നു നടന്ന വനിതകളുടെ സൈക്ലിംഗ് പര്‍സ്യൂട്ട് ടീമിനത്തിലും വനിതകളുടെ കയാക്കിംഗ് ടീമിനിത്തിലുമാണ് കേരളം സ്വര്‍ണം നേടിയത്. മഹിതാ മോഹന്‍, വി.രജനി, ലിഡിയ, പാര്‍വതി എന്നിവരടങ്ങിയ ടീമാണ് സൈക്ളിംഗില്‍ സ്വര്‍ണം നേടിയത്.
സൈക്ളിംഗില്‍ കേരളത്തിന്റെ നാലാം സ്വര്‍ണമാണിത്. സൈക്ളിംഗ് സ്പ്രിന്റില്‍ കേരളത്തിന്റെ ലിഡിയയ്ക്ക് വെങ്കലം ലഭിച്ചു.
ആലപ്പുഴയില്‍ നടന്ന വനിതകളുടെ കയാക്കിംഗ് ടീമിനത്തില്‍ അനുഷ, ജെസ്റ്റിമോള്‍, മിനിമോള്‍, ട്രീസ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.
മഹാരാഷ്ട്രയ്ക്ക് 27 സ്വര്‍ണമാണുള്ളത്. 68 സ്വര്‍ണവുമായി സര്‍വീസസാണ് പട്ടികയില്‍ ഒന്നാമത്. 30 സ്വര്‍ണവുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: