തൃശൂര്‍: വേതനവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസ് തൊഴിലാളികള്‍ ഈ മാസം 25 മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്കും. ഇതു സംബന്ധിച്ചു സര്‍ക്കാരിനോട് തൊഴിലാളി സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നെങ്കിലും പരിഹാരമാകാഞ്ഞതിനാലാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം തൊഴിലാളികള്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തിന് ബസ് ഉടമസ്ഥ സംഘടനകള്‍ക്ക് ബന്ധമില്ലെന്ന് സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി. പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബസ് ഉടമസ്ഥ സംഘടനകള്‍ സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: