ജപ്പാന്റെ കല

Thursday 12 February 2015 7:34 pm IST

ജപ്പാന്‍കാരെപ്പോലെ സ്വദേശാഭിമാനികളും കലാകുശലരുമായ ഒരു വര്‍ഗ്ഗത്തെ ലോകം ഒരിക്കലും കണ്ടിട്ടില്ല; അവരുടെ ഒരു വിശേഷം ഇതാണ്: യൂറോപ്പിലും മറ്റിടങ്ങളിലും കല മാലിന്യത്തോടൊരുമിച്ചിരിക്കുമ്പോള്‍ ജപ്പാന്‍കലയാകട്ടെ, കലയും പൂര്‍ണമായ വെടിപ്പും ഒന്നിച്ചതാണ്. നമ്മുടെ യുവാക്കന്മാരാകട്ടെ, കലയും പൂര്‍ണമായ വെടിപ്പും ഒന്നിച്ചതാണ്. നമ്മുടെ യുവാക്കന്മാരോരുത്തര്‍ക്കും ജീവിതത്തിലൊരിക്കലെങ്കിലും ജപ്പാന്‍ ഒന്നു സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു. അവിടെ പോകാന്‍ വളരെ എളുപ്പമാണ്. ഹിന്ദുക്കളുടെ സര്‍വ്വവും മഹനീയമാണെന്നും, ഭാരതം ഒരു പുണ്യഭൂമിയാണെന്നും ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു. ജപ്പാനിലെ ബുദ്ധമതം, സിലോണില്‍ കാണുന്നതില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. അതു വേദാന്തംതന്നെയാണ്. അതു വിധായകവും ആസ്തികവുമായ ബുദ്ധമതമാണ്; അല്ലാതെ സിലോണിലെ നിഷേധകവും നാസ്തികവുമായ ബുദ്ധമതമല്ല. ജപ്പാന്‍കാരുടെ ആത്മവിശ്വാസവും, അവരുടെ സ്വരാജ്യസ്‌നേഹവും സ്വന്തം നാടിനുവേണ്ടി സര്‍വ്വസ്വവും ഉപേക്ഷിക്കാന്‍ സന്നദ്ധരായ ആളുകള്‍ നിങ്ങള്‍ക്കുണ്ടാകുമ്പോള്‍, നട്ടെല്ലിനകത്തും അഭിനിവിഷ്ടത നിറഞ്ഞവര്‍- അത്തരക്കാര്‍ ഉയര്‍ന്നുവരുമ്പോള്‍, ഭാരതം എല്ലാവിധത്തിലും വലുതാകും. ജനങ്ങളാണ് രാഷ്ട്രത്തെ നിര്‍മ്മിക്കുന്നത്. രാജ്യത്തിലെന്തുണ്ട്. ജപ്പാന്‍കാരുടെ സമുദായമര്യാദകളും രാഷ്ട്രീയധര്‍മ്മങ്ങളും നിങ്ങള്‍ക്കു സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളും അവരെപ്പോലെ വലിയവരാകും. രാജ്യത്തിനുവേണ്ടി സര്‍വ്വവും വെടിയാന്‍ ജപ്പാന്‍കാര്‍ തയ്യാറാണ്. അവര്‍ മഹത്തായ ഒരു ജനതയാവുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ അങ്ങനെയല്ല, ആവാനൊക്കുകയുമില്ല; സ്വന്തം കുടുംബത്തിനും സ്വത്തിനുംവേണ്ടി മാത്രമേ നിങ്ങള്‍ എന്തും ഉപേക്ഷിക്കുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.