തൃശൂര്‍: ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. കോട്ടപ്പുറം പ്രതാപ് നിവാസില്‍ സംസ്ഥാന സമിതിയോഗത്തോടെയാണ് മൂന്നു ദിവസത്തെ സമ്മേളനം ആരംഭിച്ചത്.
എ.ബി.ആര്.എസ.്എം ദക്ഷിണ മേഖല സെക്രട്ടറി പി.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷന്‍ വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ആര്. ശശിധരന് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.നാരായണന് സ്വാഗതവും സെക്രട്ടറി ശിവദാസന്‍ നന്ദിയും പറഞ്ഞു. ഇന്ന് ലക്ഷ്മി മണ്ഡപത്തില്‍ പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് എ.ബി.ആര്,എസ്.എം. ദേശീയ അധ്യക്ഷന്‍ ഡോ. വിമല്‍പ്രസാദ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
11.45ന് നടക്കുന്ന സുഹൃദ് സമ്മേളനം ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം ഫെറ്റോ സംസ്ഥാന സെക്രട്ടറി ടി.എം.നാരായണന് നിര്‍വഹിക്കും. 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നോവലിസ്റ്റ് പി.ആര്.നാഥനും തുടര്‍ന്ന് നടക്കുന്ന സംഘടനാ സമ്മേളനം ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്.സുദര്‍ശനനും നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: