കൊല്ലം: രാമന്‍കുളങ്ങര ഓഞ്ചേരിമഠം സുനാമി കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ആളിനെ കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. സുനാമി ഫഌറ്റ് ബി-9/1ല്‍ ജോസഫാണ് 78 പൊതി കഞ്ചാവുമായി അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം നീണ്ടകര ഹാര്‍ബറിലെ മൊത്തവിതരണക്കാരനും ഫഌറ്റിലെ താമസക്കാരനും കൂടിയായ ബിജുവിനെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജുവിന്റെ ചില്ലറ വില്‍പ്പനക്കാരനാണ് ജോസഫ്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവ് വില്‍പ്പനയെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്ന് സിഐ ബി.സുരേഷ് അറിയിച്ചു.
ചവറ പയ്യലക്കാവിന് സമീപമുള്ള സുനാമി കോളനി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പ്പനയെ ചൊല്ലി സംഘര്‍ഷവും ഹര്‍ത്താലും നടന്നിരുന്നു. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ ഇപ്പോള്‍ ഓഞ്ചേരിമഠം സുനാമി കോളനി കേന്ദ്രീകരിച്ച് തങ്ങുന്നതായും കഞ്ചാവ് വില്പന നടത്തി വരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രദേശത്ത് കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്നും എക്സൈസ് സിഐ ബി.സുരേഷ് അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ കെ.ശ്യാംകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനോജ്ലാല്‍, അരുണ്‍ ആന്റണി, അനീഷ്കുമാര്‍, അശ്വന്ത്.എസ്.സുന്ദരം, കെ.അനില്‍കുമാര്‍, സലിം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: