തൃശൂര്‍: കേരളത്തിന്റെ കുല്‍വീന്ദര്‍, സന്ദീപ് ചിക്കാര എന്നിവര്‍ പുരുഷ വിഭാഗം ബോക്സിങ്ങില്‍ ഫൈനലില്‍ കടന്നു.
60 കിലോ വിഭാഗത്തിലാണ് കുല്‍വീന്ദര്‍ ജമ്മു കാശ്മീരിന്റെ ധീരജിനെ പരാജയപ്പെടുത്തി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്, സ്കോര്‍ 25-14. ഫൈനലില്‍ കുല്‍വീന്ദര്‍, ഹരിയാനയുടെ സന്ദീപുമായി ഏറ്റുമുട്ടും. 91 കിലോ വിഭാഗത്തില്‍ ദാമന്‍ ദിയുവിന്റെ ഭൂപേന്ദറിനെ 9-01 കശക്കിയെറിഞ്ഞ് സന്ദീപ് ചിക്കാര കലാശക്കളിക്ക് അര്‍ഹത നേടി. ഫൈനലില്‍ സന്ദീപ് സര്‍വീസസിന്റെ നരേന്ദറുമായി ഏറ്റുമുട്ടും.
എന്നാല്‍ വാശിയേറിയ മറ്റൊരു മത്സരത്തില്‍, രണ്ടു റൗണ്ടില്‍ മുന്നിട്ടു നിന്ന ശേഷം അവസാന വട്ടത്തില്‍ മുട്ടുകുത്തിയ വിജയകുമാറും 91 കിലോ വിഭാഗത്തില്‍ രാംബോലും എന്നിവര്‍ ഫൈനല്‍ കാണാതെ മടങ്ങിയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: