കോഴിക്കോട്: വനിതാ വോളിബോള്‍ ഫൈനലില്‍ ഇന്ന് കേരളവും കര്‍ണ്ണാടകയും തമ്മില്‍ കൊമ്പുകോര്‍ക്കും.
രണ്ടാം സെമിയില്‍ ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തികേരള വനിതകള്‍ കലാശക്കളത്തില്‍ നിലയുറപ്പിച്ചു. തികച്ചും ഏകപക്ഷീയമായ കളിയില്‍ കേരളം യുപിയെ നിരായുധരാക്കി 25-7, 25-10, 25-13).
തമിഴ്നാടിനെ മറികടന്നാണ് കര്‍ണാടകം കേരളത്തെ നേരിടാനുള്ള യോഗ്യത നേടിയത്. 28-26. 21-25, 19-25, 25-20, 15-6 എന്ന സ്കോറിന് തമിഴ്നാടിനെ കര്‍ണ്ണാടക തറപറ്റിച്ചു. വൈകിട്ട് മൂന്നിനാണ് വനിതാവിഭാഗം ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: