സ്വന്തം തറവാട്ടിലേക്ക് മടങ്ങിവരുന്നതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല: ശശികല ടീച്ചര്‍

Thursday 12 February 2015 11:33 pm IST

പറവൂര്‍: അമ്പത് ശതമാനത്തിലധികം ഉണ്ടായിരുന്ന ഹിന്ദുക്കള്‍ ഇന്നത്തെ നിലയിലേയ്ക്ക് താഴ്ന്നുപോയത് പ്രലോഭനങ്ങള്‍മൂലമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം കൊണ്ടായിരുന്നു. അങ്ങനെ മതംമാറിപ്പോയവര്‍ ഇന്ന് സ്വന്തം തറവാട്ടിലേക്ക് മടങ്ങിവരുന്നതിനെ ആര്‍ക്കും തടയാനാകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി പറവൂര്‍ ചിറ്റാറ്റുകര പഞ്ചായത്ത് പൊതുസമ്മേളനത്തിലും വലിയപല്ലംതുരുത്ത് സ്ഥാനീയ സമിതിയുടെ ഒന്നാം വാര്‍ഷികത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. ഒരു മതത്തിലേക്ക് പോകാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ടെങ്കില്‍ ആ മതത്തില്‍നിന്നും പിരിഞ്ഞുപോകാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. വലിയപല്ലംതുരുത്ത് എസ്എന്‍ഡിപി മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഭാഗവതോത്തംസം അഡ്വ. ടി. ആര്‍. രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. ഐക്യവേദി താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ജി. മധു അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. പി. സുരേഷ്, സെക്രട്ടറി കെ. ആര്‍. രമേഷ്‌കുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി എം. സി. സാബുശാന്തി, കെപിഎംഎസ് താലൂക്ക് പ്രസിഡന്റ് പ്രൊഫ. എം. മോഹനന്‍, കുടുംബി സേവാസംഘം താലൂക്ക് പ്രസിഡന്റ് മോഹന്‍ദാസ്, കേരള വിശ്വകര്‍മ്മസഭ ചേന്ദമംഗലം ശാഖാപ്രസിഡന്റ് ടി. ജി. മനോഹരന്‍, ചേന്ദമംഗലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പ്രൊഫ. സി. യു. രവികുമാര്‍, ധീവരസഭ താലൂക്ക് പ്രസിഡന്റ് കെ. ഭഗവല്‍സിങ് എന്നിവര്‍ പ്രസംഗിച്ചു. എം. പി. സദാശിവന്‍ സ്വാഗതവും വി.എം. അരുണന്‍ കൃതജ്ഞതയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.