കൊച്ചി: മെട്രോ റെയില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും ഉറപ്പ് ലഭിച്ചതായി പ്രൊഫ. കെ. വി. തോമസ് എംപി. ദല്‍ഹിയില്‍ നടന്ന പാര്‍ലമെന്റിന്റെ നഗരവികസന സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച ഉറപ്പു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മെട്രോ പദ്ധതികള്‍ യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ലാഭകരമാക്കാനാകില്ല. ഇത് പദ്ധതികളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് വിദേശ രാജ്യങ്ങളിലേതിന് സമാനമായി അധിക വരുമാനത്തിന് മാര്‍ഗം കണ്ടെത്തണമെന്ന് കമ്മറ്റിയില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഉപഗ്രഹ നഗരങ്ങളെ മെട്രോയുമായി ബന്ധപ്പെടുത്തിയും പുതിയ കച്ചവട കേന്ദ്രങ്ങള്‍ വികസിപ്പിച്ചും പരസ്യം നല്‍കിയും അധികവരുമാനമുണ്ടാക്കിയതാല് മെട്രോ ലാഭകരമാക്കി മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും കെ. വി. തോമസ് കമ്മറ്റിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: