മണപ്പുള്ളി വേല ഇന്ന് കൊടിയേറും

Friday 13 February 2015 9:42 am IST

പാലക്കാട്: ചരിത്രപ്രസിദ്ധമായ മണപ്പുള്ളിഭഗവതിക്ഷേത്രത്തിലെ വേലമഹോത്സവത്തിന് ഇന്ന്  വൈകീട്ട് കൊടിയേറും. തുടര്‍ന്ന് കണ്യാറും കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. ആദ്യദിവസം  ധന്യപ്രസാദ് മോഹിനിയാട്ടം അവതരിപ്പിക്കും. 26നാണ് വേലാഘോഷം. 25 വരെ നീണ്ട് നില്‍ക്കുന്ന  ഭജന്‍സ്, ബാലെ, മധുരഗാനങ്ങള്‍, ഫ്യൂഷന്‍, കഥകളി, ചാക്യാര്‍കുത്ത്, ഗാനമേള, ഓട്ടന്‍തുള്ളല്‍, കുച്ചുപ്പുടി, മ്യൂസിക്കല്‍ മെഗാഷോ എന്നിവ വിവിധ ദിവസങ്ങളില്‍ അവതരിപ്പിക്കും, 24ന് വൈകീട്ട് സാമ്പിള്‍ വെടിക്കെട്ടും, കരിവേല, പുതന്‍തിറ, കുഞ്ഞുവാദ്യക്കാരുടെ മേളം എന്നിവയുമുണ്ടായിരിക്കും. 26 ന് രാവിലെ നാലുമണിക്ക് നടതുറക്കുന്നതോടെ വേലമഹോത്സവത്തിന് തുടക്കമാകും. തുടര്‍ന്ന് ഉഷപൂജ, കാഴ്ച ശീവേലി, വൈകീട്ട് മൂന്ന് 25 ഗജവീരന്‍മാരുടെ കോട്ടമൈതാനിയിലേക്ക് വേല എഴുന്നള്ളിപ്പ്, രാത്രി എട്ടരക്ക് വേല മന്ദം കയറുന്നതോടെ കരിമരുന്ന് പ്രയോഗം നടക്കും. 27ന് രാവേല, കമ്പം, വെടിക്കെട്ട്, ശീവേലി, കൊടിയിറക്കം തുടര്‍ന്ന് ഈട് വെടിയോടെ  സമാപനമാകും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എം.രാജന്‍, സെക്രട്ടറി രഘുനാഥ്, ജോ.സെക്രട്ടറി ഉണ്ണിക്കുട്ടന്‍, എ.രവീന്ദ്രന്‍, വി.മോഹനന്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.