ബെയ്ജിങ്: മയക്കു മരുന്ന് കേസില്‍ ശിക്ഷാ കലാവധി പൂര്‍ത്തിയാക്കി ചൈനീസ് സൂപ്പര്‍താരം ജാക്കി ചാന്റെ മകന് ജെയ്സി ചാന് ജയില്‍ മോചിതനായി.
വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ ജയില്‍ മോചിതനായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റിലാണ് ജെയ്സി ചാനെ മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് 100 ഗ്രാം മയക്കുമരുന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.കേസില്‍ ആറുമാസം തടവും 2, 000 യുവാന്‍ പിഴയടക്കാനും ഇരുപത്തിമൂന്ന് കാരനായ ജെയ്സി ചാനോട് കോടതി ഉത്തരവിട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: