സുവര്‍ണജയന്തി ഹിന്ദുസമ്മേളനം ഇന്ന്

Friday 13 February 2015 10:18 pm IST

കോട്ടയം: വിഎച്ച്പി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഹിന്ദു സമ്മേളനം ഇന്ന് 3ന് തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ നടക്കും. ആഘോഷസമിതി ജില്ലാ അദ്ധ്യക്ഷന്‍ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, മാര്‍ഗ്ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. വിഎച്ച്പി ശബരിഗിരി വിഭാഗ് സെക്രട്ടറി കെ. ജയകമാര്‍ സുവര്‍ണ ജയന്തി ആമുഖ പ്രഭാഷണം നടത്തും. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ. ഭാസ്‌കരന്‍, സംസ്ഥാന ട്രഷറര്‍ കെ.പി. നാരായണന്‍, സംസ്ഥാന ഗവേണിങ് കൗണ്‍സിലംഗം എം.എസ്. പത്മനാഭന്‍, ആര്‍എസ്എസ് കോട്ടയം ജില്ലാ സംഘചാലക് എ. കേരളവര്‍മ്മ, ഓള്‍ ഇന്ത്യാ വീരശൈവസഭ സംസ്ഥാന സമിതിയംഗം അനീഷ് എന്‍. പിള്ള, കേരള സാമ്പവ സമാജം സംസ്ഥാന സെക്രട്ടറി ഡോ. അപ്പുക്കുട്ടന്‍, യോഗക്ഷേമ ജില്ലാ സെക്രട്ടറി കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരി, പട്ടികജാതി/ വര്‍ഗ്ഗ സംരക്ഷണ സമിതി ജില്ലാ ട്രഷറര്‍ ശിവരാജ, എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പന്‍, അഖില കേരള വിശ്വകര്‍മ്മ മഹാസഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഒ.ആര്‍. രാജേഷ്, പാണര്‍ മഹാസഭ യൂണിയന്‍ സെക്രട്ടറി ദിലീപ് ചെറുവള്ളി, ഭരതര്‍ മഹാജനസഭ സംസ്ഥാന കമ്മറ്റിയംഗം മണികുമാര്‍ കുമ്മനം, വിഎച്ച്പി സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്. ഓമനക്കുട്ടന്‍, മാതൃശക്തി സംസ്ഥാന സഹ സംയോജിക അഡ്വ. ഗീതാശങ്കര്‍ എന്നിവര്‍ സംസാരിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.