വിഎച്ച്പി സമ്മേളനത്തിന് നാടൊരുങ്ങി

Friday 13 February 2015 10:45 pm IST

കൊല്ലം: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജൂബിലി ഭാഗമായുള്ള ഹൈന്ദവ മഹാസമ്മേളനത്തിന് കൊല്ലത്ത് വിപുലമായ ഒരുക്കങ്ങളായി. നാളെ വൈകിട്ട് മൂന്നിന് ആനന്ദവല്ലീശ്വരം ക്ഷേത്ര ആഡിറ്റോറിയത്തിലാണ് ഹൈന്ദവ മഹാസമ്മേളനം നടക്കുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.ബിജു പരമേശ്വരന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തിന് ശബരിമല മുന്‍മേല്‍ശാന്തി എന്‍.ബാലമുരളി ഭദ്രദീപം തെളിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം, പ്രാന്തീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വിഎച്ച്പി ശബരിഗിരി വിഭാഗ് സെക്രട്ടറി കെ.ജയകുമാര്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതിയംഗം അഞ്ജനാദേവി, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ.ജി.ഗോപകുമാര്‍, എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ.ജി.ജയദേവന്‍, കെപിഎംഎസ് സംസ്ഥാന സമിതിയംഗം ജി.സുരേന്ദ്രന്‍, കെടിഎംഎസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍.രഘുനാഥന്‍, കെവിഎസ്എസ് ജില്ലാപ്രസിഡന്റ് ലിജു ആലുവിള, നെടുവത്തൂര്‍ ചന്ദ്രശേഖരന്‍, ബ്രാഹ്മണസമാജം ജില്ലാപ്രസിഡന്റ് എസ്.നാരായണസ്വാമി എന്നിവര്‍ സംസാരിക്കും. സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ സമ്മേളനത്തില്‍ ആദരിക്കും. വിഎച്ച്പി ജില്ലാസെക്രട്ടറി സി.എസ്.ശൈലേന്ദ്രബാബു സ്വാഗതവും കന്യാര്‍കാവ് വി.അനില്‍കുമാര്‍ നന്ദിയും പറയുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ പ്രചാര്‍ പ്രമുഖ് വരവിള വാസുദേവന്‍, കെ.വി.രാജഗോപാലന്‍നായര്‍, ജില്ലാ സെക്രട്ടറി സി.എസ്.ശൈലേന്ദ്രബാബു, വി.ആര്‍.രാജശേഖരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.