ന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തില്‍ നിന്ന് 266 കിലോ സ്വര്‍ണ്ണം കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മുന്സിഎജി വിനോദ് റായ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഭക്തരെ ഞെട്ടിക്കുന്ന ഈ വിവരം.
സ്വര്‍ണ്ണം പൂശാന്‍ പുറത്തു നല്കിയ 893.44 കിലോ സ്വണ്ണത്തില് നിന്നാണ് ഇത് കാണാതായത്. 4.8 കോടിയുടെ സ്വര്‍ണ്ണം നാലു വര്‍ഷം മുന്‍പാണ് കരാറുകാരനെ ഏല്‍പ്പിച്ചത്. 82 തവണകളായി ക്ഷേത്രത്തില്‍ നിന്നെടുത്ത സ്വര്‍ണ്ണത്തില്‍ 627 കിലോ മാത്രമാണ് മടക്കിയെത്തിച്ചത്.
ബാക്കി എവിടെപ്പോയെന്ന് കണ്ടെത്തണം. റിപ്പോര്‍ട്ടില്‍ വിനോദ് റായ് പറയുന്നു.േക്ഷത്രത്തിലെ വരവ് ചെലവുകണക്കുകളിലും വലിയ ്രകമക്കേടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: