അപകടം ഒരിടവേളയ്ക്കു ശേഷം

Friday 13 February 2015 10:58 pm IST

ബംഗളൂരു: അല്‍പകാലത്തിനു ശേഷമാണ് ഭാരതത്തെ ഞെട്ടിച്ച് വീണ്ടുമൊരു ട്രെയിന്‍ ദുരന്തം. ഇതിനു മുന്‍പ് 2012 ജൂണ്‍ 30നാണ് 25 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം. ദല്‍ഹി ചെന്നൈ എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്. ആന്ധ്രയിലെ നെല്ലൂരിനടുത്തു വച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് ട്രെയിനിന്റെ ഒരു ബോഗിയില്‍ തീ ആളുകയായിരുന്നു. അതിനു തൊട്ടുമുന്‍പ് ബംഗളൂരു ഹംപി എക്‌സ്പ്രസ് ആന്ധ്രയിലെ അനന്തപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് 25 പേര്‍ മരിച്ചിരുന്നു. അതേവര്‍ഷം മെയ് 22നായിരുന്നു അപകടം. 2011ല്‍ യുപിയിലെ ഫത്തേപ്പൂരിനടുത്ത് ട്രെയിന്‍ പാളം തെറ്റി 71 പേര്‍ മരണമടഞ്ഞിരുന്നു. ദല്‍ഹി ഹൗറ റൂട്ടിലായിരുന്നു ദുരന്തം. മധുര ചപ്ര എക്‌സ്പ്രസിനുണ്ടായ ദുരന്തമാണ് അതേവര്‍ഷം ഉണ്ടായ മറ്റൊന്ന്. 2011 ജൂലൈ 7 നായിരുന്നു ദുരന്തം. റെയില്‍വേ ക്രോസ്സില്‍ ബസ്സുമായി കൂട്ടിയിടിച്ച്  39 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ബസ് യാത്രികരും ഉണ്ടായിരുന്നു. 2010 ഒക്‌ടോബര്‍ 20ന്  ഇന്‍ഡോര്‍ ഗ്വാളിയോര്‍ എക്‌സ്പ്രസ് ഗുഡ്‌സുമായിടിച്ച് 24 മരണം. സിയാല്‍ദ ഉത്തര്‍വംഗ എക്‌സ്പ്രസ്  2010 ജൂണ്‍ 19ന് ഭഗല്‍പ്പൂര്‍ റാഞ്ചി വനാഞ്ചല്‍ എക്‌സ്പ്രസിലിടിച്ച് 66 പേരാണ് മരിച്ചത്. 2010 ജനുവരി മൂന്നിന് യുപിയിലെ പാങ്കി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പ്രയാഗ്‌രാജ് എക്‌സ്പ്രസ് ഖോരക്ദാം എക്‌സ്പ്രസുമായി കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 2009 നവംബര്‍ ഒന്നിന് ഗോരഖ്പൂര്‍  അയോധ്യ എക്‌സ്പ്രസ്സ്  ലെവല്‍ക്രോസില്‍ ട്രക്കുമായി കൂട്ടിയിടിച്ച്  18 പേര്‍ കൊല്ലപ്പെട്ടു. 2009 ഒക്ടോബര്‍ 31ന്  ഗോവ എക്‌സ്പ്രസ്സ്  മഥുരക്ക്  സമീപം  മേവാദ് എക്‌സ്പ്രസുമായി കൂട്ടിയിടിച്ച്  23 പേര്‍ കൊല്ലപ്പെട്ടു. മോദി അനുശോചിച്ചു അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും ട്വിറ്ററിലൂടെ അദ്ദേഹം  രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.