കണ്ണൂര്‍: കേരളത്തിന് വേണ്ടി ആര്‍ത്തു വിളിക്കാന്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയ ബാസ്കറ്റ്ബോള്‍ പ്രേമികളുടെ മനസ്സ് നിറച്ച് വനിതകള്‍ക്ക് സ്വര്‍ണ്ണം.
36 നെതിരെ 56 പോയിന്റിനാണ് കേരളം തമിഴ്നാടിനെ തോല്‍പ്പിച്ചത്. ഗെയിംസ് ചരിത്രത്തില്‍ ബാസ്കറ്റ് ബോളില്‍ ആദ്യമായാണ് കേരളം ഒരു മെഡല്‍ നേടുന്നത്.
കേരളത്തിന് വേണ്ടി പി.എസ്.ജീന 19 പോയിന്റും കെ.എസ്.പൂജമോള് 13 പോയിന്റും നേടി. കേരളം ഓരോ പോയിന്റ് നേടുമ്പോഴും അക്ഷരാര്‍ത്ഥത്തില്‍ സ്റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു. ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനമാണ് കേരളം പുറത്തെടുത്തത്.
മത്സരത്തിന്റെ ഒരുഘട്ടത്തിലും കേരളം മുന്‍തൂക്കം നഷ്ടപ്പെടുത്തിയില്ല. പ്രാഥമിക റൗണ്ടിലും സെമിയിലും വ്യക്തമായ ആധിപത്യത്തിലാണ് കേരളം ജയിച്ച് കയറിയത്. വനിതാ വിഭാഗം ലൂസേഴ്സ് ഫൈനലില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ച് കര്‍ണ്ണാടകം വെങ്കലം നേടി, സ്കോര്‍: 74-70. പുരുഷ വിഭാഗം ലൂസേഴ്സ് ഫൈനലില്‍ സര്‍വീസസ് കര്‍ണാടകയെ മറികടന്നു, സ്കോര്‍: 90-53.
പ്രതികരിക്കാൻ ഇവിടെ എഴുതുക: