കുരങ്ങുപനി : വയനാ‍ട്ടില്‍ ഒരാള്‍ കൂടി മരിച്ചു

Saturday 14 February 2015 10:36 am IST

വയനാട്: കുരങ്ങുപനിയെ തുടര്‍ന്ന് വയനാട്ടിലെ ആദിവാസി കോളനിയില്‍ ഒരാള്‍ കൂടി മരിച്ചു. ചീയമ്പം 73 കോളനിയിലെ കുള്ളന്‍ ബൊമ്മന്‍(50)​ ആണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. ചീയമ്പം കോളനിയില്‍ കുരങ്ങുപനിയെ തുടര്‍ന്നുള്ള മൂന്നാമത്തെ മരണമാണിത്. പുല്‍പ്പള്ളി ദേവര്‍ഗെദ്ദ കാട്ടുനായ്ക്ക കോളനിയില്‍ ചൊവ്വാഴ്ച ഒരു വീട്ടമ്മ മരിച്ചിരുന്നു. ഇരു കോളനികളിലുമായി പതിനഞ്ചോളം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. കുരങ്ങുപനി വ്യാപകമായി പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വനാതിര്‍ത്തിയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.