പൂനെ: ലോകത്തേറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഭാരതത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. പൂനെയിലെ ചകാനില്‍ ജനറല്‍ ഇലക്ട്രിക്ക് കമ്പനിയുടെ പഌന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ബിസിനസ് ചെയ്യുക എളുപ്പമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് തന്റെ സര്‍ക്കാര്‍.ഭാരതത്തിലെ ഉല്‍പ്പാദന അവസരങ്ങള്‍ വളരെക്കൂടുതലാണ്. അതിനുള്ള നയങ്ങള്‍ രൂപീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
നമ്മുടെ തൊഴില്‍ ചെയ്യാന്‍ ആള്‍ക്കാരുമുണ്ട്. മോദി പറഞ്ഞു. അമേരിക്കയിലെ ജിഇ കമ്പനിയെ ഭാരതത്തില്‍ കപ്പലുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം ക്ഷണിച്ചു.
സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ചേര്‍ന്ന് ഭാരതത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം അന്താരാഷ്ട്ര കമ്പനികളെ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: