കൊച്ചി: ചിന്മയാമിഷന് സ്ഥാപകാചാര്യന്‍ സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ മെയ് 6 മുതല്‍ 8 വരെ എറണാകുളം ശിവക്ഷേത്ര മൈതാനിയില്‍ നടക്കും.
ആഘോഷങ്ങളെ സംബന്ധിച്ച ലഘുലേഖ അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവിക്ക് നല്കി ചിന്മയാമിഷന് കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി പ്രകാശനം ചെയ്തു.
ചടങ്ങില്‍ ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ ആര്. സുരേഷ് മോഹന്‍, സമിതി അംഗങ്ങളായ പി. രാമചന്ദ്രന് (വേണു), സി.ജി. രാജഗോപാല്‍, എ. സോമശേഖരന്‍, അശോക്. സി, ജ്യോതി വാര്യര്‍, പ്രതിപാല്‍ എം.പി, ഷീലാ ശേഖര്‍, എ. മോഹന്‍രാജ്, ജി.ആര്. ഷാജി, ജി. ശ്രീകേഷ് പൈ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: