അടിമാലി കൂട്ടക്കൊല; അന്വേഷണം അന്യ സംസ്ഥാന തൊഴിലാളികളിലേക്ക്

Saturday 14 February 2015 7:39 pm IST

അടിമാലി: അടിമാലി കൂട്ടക്കൊലക്കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. അന്യ സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ ദിവസം മൂന്ന് ബംഗാളികള്‍ അടിമാലിയില്‍ നിന്നും പോയിരുന്നു. ഇവരെയാണ് മുഖ്യമായും അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അമ്പതോളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇടുക്കി എസ്.പിയുടെ മേല്‍നോട്ടത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. അടിമാലി ടൗണ്‍ പരിസരങ്ങളിലെ മൊബൈല്‍ കോളുകള്‍ പരിശോധിക്കുന്നതിന് അടിമാലി എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രാജാക്കാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് അന്വേഷിക്കുന്നത്. പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (70) ഭാര്യ ഐഷ (55) ഐഷയുടെ അമ്മ മണലിക്കുടി നാച്ചിമൈതീന്‍ (85) എന്നിവരെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കുഞ്ഞുമുഹമ്മദിനെയാണ് ആദ്യം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. കേസിനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.