ഭക്തന് എപ്പോഴും എല്ലാറ്റിനും പൂര്‍ണമായി ഭഗവാനെ ആശ്രയിക്കുന്നു. അതിനാല്‍ തന്നെയും കുടുംബത്തേയും സംരക്ഷിക്കാന്‍ അവര്‍ ചെയ്യുന്നതെല്ലാം ഭക്തിയുതമായ പ്രാര്‍ത്ഥനയ്ക്ക് അനുകൂലമാണ്.
ഇത്തരം പരിശുദ്ധാത്മാക്കള് ഭക്തിയുതസേവനത്തില്ത്തന്നെ എപ്പോഴും ഉറച്ചുനില്‍ക്കും; ഒരിക്കലും ഭഗവത്സേവനത്തിനു പുറത്തുള്ള ഒരു പ്രവര്‍ത്തനത്തിനും സമയം ചെലവഴിക്കില്ല. ഭൗതികാഭിലാഷങ്ങള് അവരെ കടന്നാക്രമിക്കുകയില്ല; കാരണം അവര്‍ ചെയ്യുന്നതെല്ലാം ഭഗവാന്റെ സുഖത്തിനു വേണ്ടിയാണ്, അതുകൊണ്ട് അവര്‍ മാത്രമാണ് സമാധാനചിത്തര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: