ശരിയായ ഭക്തി

Saturday 14 February 2015 7:54 pm IST

ഒരാള്‍ ഒരു മൂവാണ്ടന്‍ തൈ വാങ്ങിക്കൊണ്ടുവന്നു നട്ടു വേണ്ടത്ര ശുശ്രൂഷകള്‍ നല്‍കി വളര്‍ത്തി. പൂ വരേണ്ട സമയം അടുത്തപ്പോള്‍ അതിനെ പിഴുതു മാറ്റി അവിടെ വേറൊരു തൈ വച്ചു. മൂന്നുവര്‍ഷം തികയാന്‍ രണ്ടുദിവസം മതി. അത്രയും കാത്തിരിക്കുവാനുള്ള ക്ഷമ അയാള്‍ക്കില്ല. എവിടെ ഫലം കിട്ടാനാണ്. വേണ്ടത്ര സമയം കാത്തിരിക്കാനുള്ള ക്ഷമ അയാളെപ്പോലെ കാണിച്ചില്ല. പല സ്ഥലങ്ങളില്‍പോയി, പല മന്ത്രങ്ങള്‍ ജപിച്ചു, പല ദേവതകളെ ധ്യാനിച്ചു. അതുകൊണ്ട് ഒന്നും ഫലത്തിലില്ല. കൂടാതെ ഈശ്വരനെ വിളിച്ചത് ഐശ്വര്യത്തിനാണ്. ഭഗവാനെ കാണുവാന്‍ വേണ്ടിയല്ല. ഭൗതികവസ്തുക്കള്‍ നേടുന്നതിനുവേണ്ടിയുള്ള ഭക്തി, അതു ശരിയായ ഭക്തിയല്ല. ധ്യാനിച്ചത് ആഗ്രഹിച്ച വസ്തുക്കളെയാണ്, ഈശ്വരനെയല്ല. അതാണു പല സ്ഥലത്തു ഓടിനടന്നത്. ഒരു മന്ത്രം ജപിച്ചു. കാര്യം സാധിക്കാതെ വന്നപ്പോള്‍ അടുത്ത മന്ത്രമായി. അതും സാധിക്കാതെ വന്നപ്പോള്‍ വേറൊന്നായി അതുകൊണ്ടെന്തു നേടി? സമയനഷ്ടം മാത്രം മുതലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.