ഭാഗവത ശ്രവണ വിധി

Saturday 14 February 2015 8:11 pm IST

സപ്താഹവ്രതിനാം പുംസാം നിയമാന്‍ ശൃണു നാരദ വിഷ്ണുദീക്ഷാ വിഹീനാനാം നാധികാരഃ കഥാശ്രവേ     ബ്രഹ്മചര്യമധഃ സുപ്തിഃ പത്രാവല്യാം ച ഭോജനം കഥാസമാപ്തൗ ഭുക്തിം ച കുര്യാന്നിത്യം കഥാവ്രതീ     ദ്വിദളം മധുതൈലം ച ഗരിഷ്ഠാന്നം തഥൈവ ച ഭാവദുഷ്ടം പര്യുഷിതം ജഹ്യാന്നിത്യം കഥാവ്രതീ     കാമം ക്രോധം മദം മാനം മത്സരം ലോഭമേവ ച     ദംഭം മോഹം തഥാ ദ്വേഷം ദൂരയേച്ച കഥാവ്രതീ     രജസ്വലാന്ത്യജമ്ലേച്ഛപതിതവ്രാത്യകൈസ്തഥാ ദ്വിജദ്വിഡ് വേദബാഹൈ്യശ്ച ന വദേദ്യഃ കഥാവ്രതീ      വേദവൈഷ്ണവ വിപ്രാണാം ഗുരുഗോവ്രതിനാം തഥാ സ്ത്രീരാജമഹതാം നിന്ദാം വര്‍ജ്ജയേദ് യഃ കഥാവ്രതീ     സത്യം ശൗചം ദയാം മൗനമാര്‍ജ്ജവം വിനയം തഥാ ഉദാരമാനസം തദ്വദേവം കുര്യാത് കഥാവ്രതീ ഹേ നാരദാ, സപ്താഹവ്രതികള്‍ക്കുള്ള നിയമങ്ങള്‍ പറയാം. കേട്ടുകൊള്‍ക, വിഷ്ണു ദീക്ഷാവിഹീനന്‍മാരായവര്‍ക്ക് കഥാശ്രവണാധികാരമില്ല. ബ്രഹ്മചര്യത്തോടെ കഴിയണം. നിലത്തേ കിടക്കാവൂ.ഇലയിലേ ഉണ്ണാവൂ, എല്ലാ ദിവസവും വായന കഴിഞ്ഞ ശേഷമേ ഭക്ഷിക്കാവൂ. പരിപ്പ്, തേന്‍, എണ്ണ, ഗുരുത്വമുള്ള ഭക്ഷണം, ദുഷിച്ചത്, പഴകിയത് എന്നിവ കഥാവ്രതക്കാരന്‍ ത്യജിക്കണം. കാമം, ക്രോധം, മദം, മാനം, മത്സരം, ലോഭം, ദംഭം, മോഹം, ദ്വേഷം എന്നിവ കഥാവ്രതക്കാരന്‍ ദൂരെക്കളയണം. രജസ്വല, അന്ത്യജര്‍, മ്ലേച്ഛര്‍, പതിതര്‍, വ്രതഭ്രഷ്ടര്‍, ബ്രാഹ്മണ ദ്രോഹികള്‍, വേദബാഹ്യര്‍ എന്നിവരോട് സംസാരിക്കരുത്. വേദത്തേയും, വൈഷ്ണവര്‍, ബ്രാഹ്ണര്‍, ഗുരുക്കന്‍മാര്‍, ഗോക്കള്‍, വ്രതക്കാര്‍, സ്ത്രീകള്‍, രാജാക്കന്‍മാര്‍, മഹത്തുക്കള്‍ എന്നിവരേയും നിന്ദിക്കരുത്. സത്യം, ശൗചം, ദയ, മൗനം, ആര്‍ജ്ജവം, വിനയം, ഉദാരമനസ്‌കത എന്നിവയുള്ളവനാകണം കഥാവ്രതക്കാരന്‍. ദരിദ്രശ്ച ക്ഷയീ രോഗി നിര്‍ഭാഗ്യഃ പാപകര്‍മ്മവാന്‍ അനപത്യോ മോക്ഷകാമഃ ശൃണുയാച്ച കഥാമിമാം     അപുഷ്പാ കാകവന്ധ്യാ ച വന്ധ്യാ യാ ച മൃതാര്‍ഭകാ സ്രവദ് ഗര്‍ഭാ ച യാ നാരീ തയാ ശ്രാവ്യാ പ്രയത്‌നതഃ     ഏതേഷു വിധിനാ ശ്രാവേ തദക്ഷയതരം ഭവേത് അത്യുത്തമാ കഥാ ദിവ്യാ കോടിയജ്ഞഫലപ്രദാ     ഏവം കൃത്വാ വ്രതവിധിമുദ്യാപനമഥാചരേത് ജന്‍മാഷ്ടമീ വ്രതമിവ കര്‍ത്തവ്യം ഫലകാംക്ഷിഭിഃ     അകിഞ്ചനേഷു ഭക്തേഷു പ്രായോ നോദ്യാപനാഗ്രഹഃ ശ്രവണേനൈവ പൂതാസ്‌തേ നിഷ്‌ക്കാമാ വൈഷ്ണവായതഃ ഏവം നഗാഹയജ്ഞേളസ്മിന്‍ സമാപ്‌തേ ശ്രോതൃഭിസ്തദാ പുസ്തകസ്യ ച വക്തുശ്ച പൂജാ കാര്യാതി ഭക്തിതഃ     പ്രസാദ തുളസീമാലാ ശ്രോതൃഭ്യശ്ചാഥ ദീയതാം മൃദംഗതാള ലളിതം കര്‍ത്തവ്യം കീര്‍ത്തനം തതഃ     ദരിദ്രര്‍, ക്ഷയരോഗി, രോഗികള്‍, ഭാഗ്യഹീനര്‍, പാപികള്‍, സന്തതിയില്ലാത്തവര്‍, മോക്ഷമിച്ഛിക്കുന്നവര്‍, തുടങ്ങിയവര്‍ കഥാശ്രവണം ചെയ്യണം. അപുഷ്പ(ആര്‍ത്തവത്തില്‍ സന്തത്യുല്പാദനത്തിനു ശക്തിയില്ലാത്തവള്‍) കാകവന്ധ്യ(ഒരിക്കല്‍ പ്രസവിച്ചു വന്ധ്യയായവള്‍), വന്ധ്യകള്‍, കുട്ടി മരിച്ചവള്‍, ഗര്‍ഭമലസിപ്പോകുന്ന സ്ത്രീകള്‍ എന്നിവരും ഭാഗവതം സശ്രദ്ധം ശ്രവിക്കണം. സപ്താഹദിനങ്ങളില്‍ യഥാവിധി ചെയ്യുന്ന ദാനങ്ങള്‍ അക്ഷയമായിരിക്കും. കോടി യജ്ഞങ്ങള്‍ ചെയ്യുന്നതിലൂടെ ലഭിക്കുന്നതിനു തുല്യമായ ഫലം നല്‍കുന്നതാണ് പുണ്യദായകങ്ങളായ ഏഴുദിനങ്ങള്‍. ഉദ്യാപനം (വ്രതം അവസാനിപ്പിക്കല്‍) യഥാവിധി ചെയ്യണം. ജന്‍മാഷ്ടമി വ്രതം ഏതു പ്രകാരം അനുഷ്ഠിക്കുന്നുവോ അതേ പ്രകാരമാവണം വ്രതാനുഷ്ഠാനം. ധനവും കഴിവുമില്ലാത്തവര്‍ ഉദ്യാപനം ചെയ്യണമെന്നു നിര്‍ബന്ധമില്ല. ശ്രവണത്തിലൂടെ തന്നെ അവര്‍ക്കു ശുദ്ധി കൈവരും. വൈഷ്ണവര്‍ നിഷ്‌ക്കാമരാണ് എന്നറിഞ്ഞാലും. സപ്താഹപാരായണം സമാപിച്ചാല്‍ ശ്രോതാക്കള്‍ ഭാഗവതത്തേയും വായനക്കാരേയും ഭക്തിപൂര്‍വ്വം വന്ദിക്കണം. തുളസീമാല പ്രസാദമായി ശ്രോതാക്കള്‍ക്കു നല്‍കണം. മൃദംഗം താളവാദ്യം തുടങ്ങിയവയോടു കൂടി കീര്‍ത്തനഘോഷം നടത്തുക. ജയ ശബ്ദം നമഃ ശബ്ദം ശംഖ ശബ്ദം ച കാരയേത് വിപ്രേഭ്യോ യാചകേഭ്യശ്ച വിത്തമന്നം ച ദീയതാം       വിരക്തശ്ചേദ് ഭവേച്ഛ്രോതാ ഗീതാ വാച്യ പരേളഹനി ഗൃഹസ്ഥശ്ചേത്തദാ ഹോമഃ കര്‍ത്തവ്യഃ കര്‍മ്മ ശാന്തയേ     പ്രതിശ്ലോകം തു ജുഹുയാദ് വിധിനാ ദശമസ്യ ച പായസം മധു സമര്‍പ്പിശ്ച തിലാന്നാദിക സംയുതം     അഥവാ ഹവനം കുര്യാദ് ഗായത്ര്യാ സുസമാഹിതഃ തന്‍മയത്വാത് പുരാണസ്യ പരമസ്യ ച തത്ത്വതഃ     ജയ ഘോഷം, നമഃ ശബ്ദം, ശംഖ ശബ്ദം എന്നിവ മുഴങ്ങണം. ബ്രാഹ്മണര്‍ക്കും യാചകര്‍ക്കും ധനവും ഭക്ഷണവും നല്‍കണം. ശ്രോതാവായവന്‍ വിരക്തനാണെങ്കില്‍ (സന്യാസി) പിറ്റേ ദിവസം ഗീത പാരായണം ചെയ്യേണ്ടതാണ്. ശ്രോതാവു ഗൃഹസ്ഥനാണെങ്കില്‍ കര്‍മ്മശാന്തിക്കായി ഹോമം ചെയ്യണം. ഭാഗവതം ദശമസ്‌കന്ധത്തിലെ ഓരോ ശ്ലോകം വീതം ചൊല്ലി യഥാവിധി പായസം, തേന്‍, നെയ്യ്, എള്ളുകൊണ്ടുള്ള ചോറ്, തുടങ്ങിയവ ഹോമിക്കുക. അതല്ലെങ്കില്‍ ഗായത്രീ മന്ത്രം കൊണ്ടു ഹോമിക്കണം. ഭാഗവതപുരാണം ഗായത്രീമയമാണ്. ഹോമാശക്തൗ ബുധോ ഹൗമ്യം ദദ്യാത്തത് ഫലസിദ്ധയേ നാനാച്ഛിദ്ര നിരോധാര്‍ത്ഥം ന്യൂനതാധികതാനയോഃ        ദോഷയോഃ പ്രശമാര്‍ത്ഥം ച പഠേന്നാമസഹസ്രകം തേന സ്യാത്സഫലം സര്‍വ്വം നാസ്ത്യസ്മാദധികം യതഃ ദ്വാദശ ബ്രാഹ്മണാന്‍ പശ്ചാദ് ഭോജയേ•ധുപായസൈഃ ദദ്യാത് സുവര്‍ണ്ണം ധേനും ച വ്രതപൂര്‍ണ്ണത്വഹേതവേ ശക്തൗ പലത്രയമിതം സ്വര്‍ണ്ണസിംഹം വിധായ ച തത്രാസ്യ പുസ്തകം സ്ഥാപ്യം ലിഖിതം ലളിതാക്ഷരം     സംപൂജ്യ വാഹനാദൈ്യസ്തദുപചാരൈഃ സദക്ഷിണം വസ്തഭൂഷണഗന്ധാദൈ്യഃ പൂജിതായ യതാത്മനേ ആചാര്യായ സുധീര്‍ദ്ദത്വാ  മുക്തഃ സ്യാദ് ഭവബന്ധനൈഃ ഏവം കൃതേ വിധാനേ ച സര്‍വ്വപാപ നിവാരണേ ഫലദം സ്യാത് പുരാണം തു ശ്രീമദ്ഭാഗവതം ശുഭം ധര്‍മ്മകാമാര്‍ത്ഥ മോക്ഷാണാം സാധനം സ്യാന്ന സംശയഃ     യഥാവിധി ഹോമം നടത്താന്‍ അശക്തനായ ഗൃഹസ്ഥന്‍ ഹോമദ്രവ്യം ദാനം ചെയ്താലും മതിയാകും. ഹോമഫലം സിദ്ധിക്കുന്നതാണ്. നാനാവിധത്തിലുള്ള തകരാറുകള്‍ ഉണ്ടാകാതിരിക്കുവാനും കൂടുതല്‍, കുറവ് എന്നീ ദോഷങ്ങള്‍ ശമിക്കുവാനുമായി വിഷ്ണുസഹസ്രനാമം ചൊല്ലണം. ഇപ്രകാരമെല്ലാം ചെയ്താല്‍ സര്‍വ്വതും സഫലമാകും. ഇതിലും മേലെ മറ്റു യാതൊന്നുമില്ല. അവസാനം പന്ത്രണ്ട് ബ്രാഹ്മണരെ മധുപായസാദികളോടെ ഊട്ടി വ്രതപൂര്‍ത്തീകരണത്തിനായി സ്വര്‍ണ്ണം, ഗോക്കള്‍ മുതലായവ ദാനം ചെയ്യണം. കഴിവുണ്ടെങ്കില്‍ മൂന്നു പലം സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ച സ്വര്‍ണ്ണസിംഹത്തില്‍(ഗ്രന്ഥപീഠത്തില്‍) ഭാഗവതഗ്രന്ഥം സ്ഥാപിച്ച്, ഉപചാരങ്ങളോടെ പൂജിച്ച് ദക്ഷിണയോടും വസ്ത്രഭൂഷണഗന്ധാദികളോടും ഉത്തമനായ ആചാര്യനു ബഹുമാനപുരസ്സരം നല്‍കിയാല്‍  സംസാരബന്ധങ്ങളെല്ലാം നീങ്ങുന്നതാണ്. ഈവിധം സര്‍വ്വപാപനിവാരണത്തിനുള്ള വിധിയനുഷ്ഠിച്ചാല്‍ ശ്രീമദ്ഭാഗവത മഹാപുരാണം ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളും നിശ്ചയമായും സാധിപ്പിച്ചു തരുന്നതാണ്. ...തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.