കാക്കനാട്: കാക്കനാട് വ്യവസായ മേഖലയില്‍ തീപിടിത്തം. വ്യവസായ മേഖലയില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ കൊച്ചിയിലെ യുണിറ്റായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. ജീവനക്കാര്‍ ചായ കുടിക്കാന്‍ പോയി തിരിച്ച് വന്നപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. കോണ്ടം ടെസ്റ്റ് ചെയ്യാനുപയോഗിക്കുന്ന മിഷ്യനില്‍ നിന്നാണ് പുക ഉയരുന്നത് കണ്ടത്.
മിഷ്യന് പൂര്‍ണ്ണമായും കത്തിനശിച്ചു. തൃക്കാക്കര ഗാന്ധി നഗര്‍, തൃപ്പുണിത്തുറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സിന്റെ 5 യുണിറ്റ് വാഹനമെത്തിയാണ് തീയണച്ചത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും രക്ഷാപ്രവര്‍ത്തനമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: