ചെങ്ങന്നൂരില്‍ യുവതിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍

Saturday 14 February 2015 9:25 pm IST

ചെങ്ങന്നൂര്‍: യുവതിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കന്യാകുമാരി കുളത്തറ നെട്ടാലം കാഞ്ഞിരംകോട് പിച്ചാന്‍ വിളയില്‍ വീട്ടില്‍ വിജു (29)വിനെയാണ് ചെങ്ങന്നൂര്‍ സിഐ: ആര്‍.ബിനുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തക്കുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണം; കെട്ടിടനിര്‍മ്മണ തൊഴിലാളിയായ വിജു തന്റെ സുഹൃത്തിനെ സ്ഥിരമായി ഫോണ്‍വിളിച്ചിരുന്ന വെണ്മണി സ്വദേശിനിയായ പത്തൊന്‍പതുകാരി യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നല്‍കുകയുമായിരുന്നു. എഞ്ചിനീയറാണെന്നും മൂന്ന് ലക്ഷം രൂപ മാസശമ്പളമുണ്ടെന്നും പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ഇവര്‍ തമ്മില്‍ കൂടുതല്‍ അടുത്തതോടെ കഴിഞ്ഞ 12ന് രാവിലെ 11ന് ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയേയും കൂട്ടി ഇയാള്‍ പുനലൂര്‍-ഗുരുവായൂര്‍ തീവണ്ടിയില്‍ കൊല്ലത്തെത്തി ലോഡ്ജില്‍ മുറിയെടുത്തശേഷം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ രണ്ട് സ്വര്‍ണ കമ്മലുകള്‍ 3,500 രൂപയ്ക്ക് വില്‍ക്കുകയും ചെയതു. ഇതിനിടെ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വെണ്മണി പോലീസില്‍ പരാതി നല്‍കിയിരുന്നു. പതിനായിരം രൂപ ബാങ്ക് ഓഫ് ബറോഡയിലെ തന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കണമെന്നും, എങ്കില്‍ മാത്രമേ പെണ്‍കുട്ടിയെ വിട്ടുനല്‍കൂവെന്നും ഇയാള്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാള്‍ ഫോണിലൂടെ നല്‍കിയ ബാങ്ക് അക്കൗണ്ട് നമ്പര്‍ വഴി വിജുവിന്റെ വിലാസം പോലീസ് ശേഖരിക്കുകയും, കൂടാതെ മൊബൈല്‍ ടവര്‍ ലൊക്കഷന്‍ വഴി ഇവര്‍ കൊല്ലത്തുതന്നെയുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ബാങ്ക് ഓഫ് ബറോഡയുടെ കൊല്ലം ശാഖയില്‍ എത്തിയാല്‍ പണം നല്‍കാമെന്ന് മാതാപിതാക്കള്‍ വിജുവിനെ അറിയിക്കുകയും പണം വാങ്ങുന്നതിനായി ഇവിടെയെത്തിയ പെണ്‍കുട്ടിയേയും, വിജുവിനെയും പോലീസ് കസ്റ്റഡിയിലെടക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിക്ക് മാനസിക വൈകല്യം ഉള്ളതായി പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.