കുമരകം: കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളായ കുമരകം, തിരുവാര്‍പ്പ്, അയ്മനം, പഞ്ചായത്തുകളിലെ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും അവ മാധ്യമങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടി കുമരകത്ത് മീഡിയ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇന്ന് വൈകുന്നേരം 3 ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന് കുമരകം പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഗവ: ഹൈസകൂളിന്റെ യു.പി വിഭാഗം സ്ക്കൂള് ഹാളില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കുമരകത്തെ പ്രാദേശിക പത്രപ്രവര്‍ത്തരുടെ കുട്ടായ്മയിലാണ് മീഡിയാ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ജോസ് കെ. മാണി, വി.എന്‍. വാസവന്, തോമസ്ചാഴിക്കാടന്, കോട്ടയം പ്രസ്സ് ക്ലബ് സെക്രട്ടറി ഷാലു മാത്യു, കെ.ആര്.മധു തുടങ്ങിയവരും സെന്ററിന്റെ പ്രവര്‍ത്തനമേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ടീയ സാമൂഹിക സാംസ്ക്കാരിക കലാകായിക രംഗത്തെ പ്രശസ്തരും ചടങ്ങില്‍ പങ്കെടുക്കും, കുമരകം, തിരുവാര്‍പ്പ്, അയ്മനം, പഞ്ചായത്തുകളില്‍ സാമൂഹിക സാംസ്ക്കാരിക കലാകായിക രംഗങ്ങളില്‍ പ്രശസ്തരായ പത്ത് വ്യക്തികളെ മീഡിയാസെന്റര്‍ ആദരിയ്ക്കുകയും തുടന്ന് കുമരകത്ത് യുവകലാകാരന്മാര് അവതരിപ്പിയ്ക്കുന്ന ശ്രുതിമധുരമായ ഗാനമേളയും അരങ്ങില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: