കോട്ടയം: എറണാകുളത്തുനിന്നും കോട്ടയംവഴി കായംകുളം വരെ പോകുന്ന ട്രെയിന്‍ നമ്പര്‍ 56387 പാസഞ്ചര്‍ ട്രെയിനില്‍ വെള്ളമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബാത്ത്റൂമില്‍ വെള്ളമില്ലാത്തതിനാല്‍ കമ്പാര്‍ട്ട്മെന്റില്‍ ആകെ ദുര്‍ഗ്ഗന്ധമാണ്.
പ്രാഥമികാവശ്യങ്ങള്‍ക്ക് വെള്ളം ലഭിക്കാത്തതുമൂലം സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. റെയില്‍വേയിലെ പ്രൈമറി മെയിന്റന്‍സ് വിഭാഗത്തിലെ ജീവനക്കാരാണ് ട്രെയിനില്‍ വെള്ളം നിറക്കുന്ന ജോലി ചെയ്യേണ്ടത്. ഈ പാസഞ്ചര്‍ ട്രെയിനില്‍ എറണാകുളത്തുനിന്നുമാണ് വെള്ളം നിറക്കേണ്ടത്. എന്നാല്‍ ജീവനക്കാരുടെ അഭാവവും എറണാകുളത്തെ എല്ലാ ട്രാക്കിലും വെള്ളം നിറക്കുന്നതിനുള്ള സൗകര്യമിലാത്തത്തുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: